ഉമർ അബ്ദുല്ലക്ക് അമേരിക്കയിൽ രണ്ടു തവണ ഇമിഗ്രേഷൻ പരിശോധന

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിന് എത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ലക്ക് രണ്ടു തവണ ഇമിഗ്രേഷൻ പരിശോധന. പരിശോധനാ വിവരം ഉമർ അബ്ദുല്ല  തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പരിശോധനയുടെ പേരിൽ തന്‍റെ വിലപ്പെട്ട രണ്ടു മണിക്കൂർ പാഴായെന്നും എന്നാൽ, പോക്കിമോനെ പിടിച്ച് സമയം കളഞ്ഞില്ലെന്നും ഉമർ വ്യക്തമാക്കുന്നു.

ഒക്ടോബർ 21ന് ന്യൂയോർക്ക് സർവകലാശാലയിൽ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു കശ്മീർ മുൻ മുഖ്യമന്ത്രി. പരിപാടിയിൽ മുൻ പാക് പ്രസിഡന്‍റ് പർവേശ് മുഷറഫും ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമിയും പങ്കെടുക്കുന്നുണ്ട്.

മുമ്പ് രണ്ടു തവണ ഇമിഗ്രേഷൻ പരിശോധനയുടെ ഭാഗമായി ഹോളിവുഡ് താരം ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളങ്ങളിൽ തടഞ്ഞുവെച്ചിരുന്നു. സംഭവം വലിയ വിമർശങ്ങൾക്കും വാർത്തകൾക്കും വഴിവെച്ചിനെ തുടർന്ന്  വിമാനത്താവള അധികൃതർ ഖേദം പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Omar Abdullah Subjected to 'Secondary Immigration Check' at US Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.