ഒഡിഷയിൽ കാർ കനാലിലേക്ക് മറിഞ്ഞ് ഏഴുമരണം

സമ്പാൽപൂർ: ഒഡിഷയിലെ സമ്പാൽപൂരിൽ വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

അപകടം നടക്കുമ്പോൾ കാറിൽ 14 പേരുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടുപേരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2.30നാണ് സമ്പാൽപൂർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം 20 നും 30 ഇടയിൽ പ്രായമുള്ള പുരുഷൻമാരാണെന്ന് പൊലീസ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ കാർ പൂർണമായും കനാലിലെ വെള്ളത്തിൽ മുങ്ങിപ്പോയി. അപകടം എങ്ങനെയാണ് നടന്നതെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അന്വേഷണ ശേഷം മാത്രമേ അതേ കുറിച്ച് അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ട്. 

Tags:    
News Summary - Odisha: 7 dead, 2 injured after car falls into canal in Sambalpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.