‘അത്​ നെറ്റ്​ഫ്ലിക്​സുമായി ബന്ധപ്പെട്ട നമ്പറല്ല’; വ്യാജ സന്ദേശങ്ങൾക്ക്​ അമിത്​ ഷായുടെ തിരുത്ത്​

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് മിസ്​ഡ്​കോളിലൂടെ​ പിന്തുണ രേഖപ്പെടുത്താനായി ബി.ജെ.പി അവതരിപ്പിച്ച മൊബൈ ൽ നമ്പർ തെറ്റായി പ്രചരിക്കപ്പെട്ടതിൽ വിശദീകരണവുമായി അമിത്​ ഷാ. ‘ആറ്​ മാസത്തെ സൗജന്യ നെറ്റ്​ഫ്ലിക്​സ്​ സബ്​സ് ​ക്രിപ്​ഷന്​ വേണ്ടി വിളിക്കുക’ എന്നും ‘വെറുതെ ഇരുന്നു ബോറടിക്കുന്നു ഇൗ നമ്പറിൽ വിളിക്കൂ നമുക്ക്​ സംസാരിക്ക ാം’ എന്നും തു​ടങ്ങി സ്​ത്രീകളുടേതു​ൾപ്പെടെ വിവിധ ട്വിറ്റർ ഹാൻഡിലുകളിൽ ബി.ജെ.പി അവതരിപ്പിച്ച നമ്പർ നൽകി വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ്​​ പാർട്ടി അധ്യക്ഷൻ വിശദീകരണവുമായി എത്തിയത്​.

‘‘ഇന്നലെ മുതൽ നമ്പറിനെ നെറ്റ്​ഫ്ലിക്​സ്​ ചാനലുമായി ചേർത്ത്​ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്​. ആ നമ്പർ നെറ്റ്​ഫ്ലിക്​സുമായി ബന്ധപ്പെട്ടതല്ലെന്ന്​ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത്​ ബി.ജെ.പിയുടെ ടോൾ ഫ്രീ നമ്പറാണ്​.’’ അമിത്​ ഷാ പറഞ്ഞു. ഡൽഹിയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്​. ഇൗ സാഹചര്യത്തിലാണ്​ ബി.ജെ.പി ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരോട്​ മിസ്​ഡ്​കോളിലൂടെ അത്​ രേഖപ്പെടു​ത്താൻ ആവശ്യപ്പെട്ടത്​. ഇതിനിടയിലാണ്​ ചിലർ ജോലി വാഗ്​ദാനമായും ഹണി ട്രാപ്പായും ഈ നമ്പറുകളിലേക്ക്​ ഡയൽ ചെയ്യിക്കാനുള്ള ‘കുറുക്കു വഴികളുമായി’ ഇറങ്ങിയത്​. ഈ നമ്പറിൽ അബദ്ധത്തിൽ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തു​ണക്കുന്നവരായി രജിസ്​റ്റർ ചെയ്യും.

‘സൗജന്യ നെറ്റ്​ഫ്ലിക്​സ്​ സബ്​സ്​ക്രിപ്​ഷൻ ലഭിക്കാൻ ഇൗ നമ്പറിൽ വിളിക്കൂ.. എന്ന തെറ്റായ സന്ദേശത്തിന്​ അത്​ വ്യാജ പ്രചാരണമാണെന്ന്​ വ്യക്തമാക്കിക്കൊണ്ട്​ നെറ്റ്​ഫ്ലിക്​സ്​ തന്നെ രംഗത്തു വന്നു. വ്യാജ പ്രചരണം പൊളിഞ്ഞതോടെ ഇതിനെതിരെ പരിഹാസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Number Never Belonged To Netflix... Amit Shah On Social Media Rumours -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.