എൻ.എസ്​.ജി ബേൺ സമ്മേളനം അടുത്തമാസം; ഇന്ത്യയു​ടെ അംഗത്വത്തിന്​ സാധ്യതയില്ല

ന്യൂഡൽഹി: ആണവ വിതരണ സംഘത്തി​​​െൻറ (എൻ.എസ്​.ജി) പൂർണ്ണസമ്മേളനം അടുത്തമാസം സ്വിസ്​ തലസ്​ഥാനമായ ബേണിൽ നടക്കും. എന്നാൽ, ഇന്ത്യയുടെ എൻ.എസ്​.ജി പ്രവേശനം ഇപ്പോഴും അനിശ്​ചിതാവസ്​ഥയിൽ തുടരുകയാണ്​​. ചൈനയുടെ ശക്​തമായ എതിർപ്പ്​ ഇന്ത്യയുടെ സാധ്യത കുറക്കുന്നുവെന്നാണ്​ വിദഗ്​ധാഭിപ്രായം. ആണവായുധങ്ങൾ, സാ​േങ്കതിക വിദ്യ തുടങ്ങിയവയുടെ കയറ്റുമതി​ നിയന്ത്രിക്കുന്ന സംഘത്തിൽ അംഗത്വത്തിനായി കഴിഞ്ഞ വർഷം മെയിലാണ്​ ഇന്ത്യ അപേക്ഷിച്ചത്​. 

കഴിഞ്ഞ വർഷം ജൂണിൽ നടന്ന സോൾ സമ്മേളനത്തിലാണ്​ ഇന്ത്യയുടെ അംഗത്വം ചർച്ചയാകുന്നത്​. അണവായുധ നിർവ്യാപന കരാറിൽ ഒപ്പുവച്ചിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി തുടക്കത്തിൽ  തന്നെ ചൈന ഇന്ത്യയുടെ അംഗത്വത്തെ എതിർത്തിരുന്നു. രണ്ടാമതും അംഗത്വത്തിനു വേണ്ടി ഇന്ത്യ ശ്രമം ശക്​തമാക്കിയിട്ടുണ്ട്​. യു.എസ്​, ബ്രിട്ടൻ, ഫ്രാൻസ്​,റഷ്യ തുടങ്ങിയ രാജ്യങ്ങൾ  ഇന്ത്യക്ക്​ വേണ്ടി ശബ്​ദമുയർത്തുന്നുണ്ടെങ്കിലും ചൈന ഇപ്പോഴുംഎതിർപ്പിൽ തന്നെയാണ്​. ബേൺ സമ്മേളനത്തിൽ ഇന്ത്യയുടെ അംഗത്വം ചർച്ചയാകുമെങ്കിലും സാഹചര്യങ്ങളിൽ മാറ്റമൊന്നുമില്ലാത്തതിനാൽ ഇന്ത്യക്ക്​ സാധ്യത കുറവാണെന്നാണ്​ വിദഗ്​ധാഭി​പ്രായം. 

Tags:    
News Summary - NSG Likely to Meet Next Month, Slim Chance of India's Entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.