ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തിൽ ബലാത്സംഗ പരാതി ഉന്നയിക്കരുത് -സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹം നടക്കില്ലെന്ന് അറിഞ്ഞിട്ടും ദീർഘകാലം പുരുഷനുമായി ശാരീരിക ബന്ധം തുടർന്നതിന് ശേഷം വിവാഹ വാഗ ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് പരാതി ഉന്നയിക്കരുതെന്ന് സുപ്രീംകോടതി. സി.ആർ.പി.എഫ് കമാണ്ടന്‍റ് ഉദ്യോഗസ്ഥനെതിരെ വിൽപന നികുതി വകുപ്പിലെ അസിസ്റ്റന്‍റ് കമീഷണർ നൽകിയ പീഡനപരാതിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.

ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനർജി എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അസിസ്റ്റന്‍റ് കമീഷണറും സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും തമ്മിൽ ആറുവർഷമായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അതിനാൽ ഇരുവരുടേതും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Not rape if woman has sex knowing marriage unsure SC-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.