മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ഭരണകക്ഷിയായ എം.വി.എ നേതാക്കൾക്കെതിരെയുള്ള കേസുകളിലൂടെ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും ബി.ജെ.പിക്കതിരെ എം.വി.എ സഖ്യകക്ഷികൾ ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി.എ സർക്കാർ വിണ്ടും അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലക്ഷദ്വീപിൽ പുതിയ അഡ്​മിനിസ്​ട്രേറ്ററായ പ്രഫുൽകോഡ പട്ടേൽ നടപ്പാക്കുന്ന ജനവിരുദ്ധ നപടികൾ ധരിപ്പിക്കാൻ കഴിഞ്ഞ ദിവസം ശരത്​ പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ലക്ഷദ്വീപിലെ എൻ.സി.പി​ എം.പി മുഹമ്മദ്​ ഫൈസലുമൊത്താണ്​ ശരത്​ പവാർ മോദിയുമായി ചർച്ച നടത്തിയത്.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സഞ്ജയ് റാവത്തിന്‍റെ കാര്യം താന്‍ പരാമർശിച്ചതായി പവാർ പറഞ്ഞു. റാവത്തിനെതിരെയുള്ള കേസിൽ അനീതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുധനാഴ്ചത്തെ യോഗത്തിൽ താൻ ഉന്നയിച്ച പ്രശ്നങ്ങൾ പ്രധാനമന്ത്രി ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - No tie-up with BJP in Maharashtra, says NCP chief Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.