ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ല. സാഹചര്യം അനുയോജ്യമല്ല എന്നാണ് അതേക്കുറിച്ച് ചൈന പ്രതികരിച്ചത്. ജൂലൈ 7,8 ദിവസങ്ങളായി ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ഉച്ചകോടിക്കിടെ മോദിയും ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാധ്യതയാണ് ചൈന തള്ളിക്കളഞ്ഞത്.
സിക്കിം വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിഞ്ഞതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.