ജിഗ്​നേഷ്​ മേവാനിയുടെ യൂത്ത്​റാലി; ഡൽഹി കനത്ത സുരക്ഷയിൽ

ന്യൂഡൽഹി: ഗുജറാത്ത്​ എം.എൽ.എ ജിഗ്​നേഷ്​ മേവാനിയുടെ ഡൽഹി യുവജനറാലി നടക്കുമെന്ന്​ കരുതുന്ന പാർലമ​​െൻറ്​​ സ്​ട്രീറ്റ്​ പൊലീസ്​ നിയന്ത്രണത്തിൽ. 1500ഒാളം പൊലീസ്​, പാരാമിലിറ്ററി അംഗങ്ങളാണ്​ സ്​ട്രീറ്റിൽ നിലയുറപ്പിച്ചിരിക്കുന്നത്​. 10ഒാളം ജല പീരങ്കികളും കണ്ണീർ വാതകവും തയാറാക്കിയാണ്​ സേനാംഗങ്ങൾ പ്രദേശത്ത്​ തമ്പടിച്ചിരിക്കുന്നത്​. 

ഭീമസേനയുടെ നേതാവ്​ ചന്ദ്രശേഖർ ആസാദ്​ റാവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്​ മേവാനിയുടെ നേതൃത്വത്തിൽ റാലി നടത്തുന്നത്​. എന്നാൽ റാലിക്ക്​ പൊലീസ്​ അനുമതി നൽകിയിട്ടില്ല. രാജ്യ തലസ്​ഥാനത്ത്​ റാലികൾ നടത്തുന്നത്​ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പൊലീസ്​ അനുമതി നിഷേധിച്ചത്​​. എന്നാൽ യുവ ഹുങ്കാർ എന്നുപേരിട്ട റാലി അനുമതി ഇല്ലാതെ തന്നെ നടത്തുമെന്നാണ്​ സൂചന. റാലിയിൽ പ​െങ്കടുക്കാനായി മേവാനിയും കൂട്ടരും പാർലമ​​െൻറ്​ സ്​ട്രീറ്റിൽ എത്തിയിട്ടുണ്ട്​. 

ഷഹാരൻപൂരിൽ രണ്ടാളുകളുടെ മരണത്തിനിടയാക്കിയ ജാതീയ സംഘർഷങ്ങളെ തുടർന്ന്​ കഴിഞ്ഞ ജൂണിലാണ്​ ചന്ദ്രശേഖർ ആസാദിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. എന്നാൽ ബി.ജെ.പിയുടെ നാടകമായിരുന്നു അറസ്​റ്റെന്നാണ്​ മേവാനി ആരോപിക്കുന്നത്​. തങ്ങൾ ജനാധിപത്യപരമായാണ്​ പ്രകടനം നടത്തുന്നത്​. എന്നാൽ സർക്കാർ തങ്ങളെ ലക്ഷ്യം വെക്കുകയാണ്​. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പോലും സംസാരിക്കാനനുവദിക്കുന്നില്ലെന്നും മേവാനി ആരോപിച്ചു. 

പാർലമ​​െൻറ്​ സ്​ട്രീറ്റിലെ പ്രക്ഷോഭത്തിന്​ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇവിടെ റാലികൾ നടത്തുന്നത്​ ഹരിത ട്രൈ ബ്യൂണൽ വിലക്കിയതാണ്​. മറ്റേതെങ്കിലും തെരുവുകളിൽ റാലി നടത്താൻ സംഘാടകരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരതിന്​ തയാറായിട്ടില്ല എന്ന്​ ഡൽഹി പൊലീസ്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. എന്നാൽ ഹരിത ട്രൈബ്യൂണൽ വിധി ജന്തർ മനന്തറിനു മാത്രമാണ്​ ബാധകമെന്നും പാർലമ​​െൻറ്​ സ്​​ട്രീറ്റിനല്ലെന്നും വിമർശകർ പറയുന്നു. 

ദലിതുകളുടെ പ്രശ്​നങ്ങളെ അഭിമുഖീകരിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി മോദിയെ മേവാനി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു.  മനുസ്​മൃതിയും ഭരണഘടനയും എടുത്ത്​ പ്രധാനമന്ത്രിയുടെ വാതിൽ മുട്ടി ഏതാണ്​ നിങ്ങൾ തിരഞ്ഞെടുക്കുക എന്ന്​ ചോദിക്കുമെന്ന്​ മേവാനി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.  2019ൽ പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കു​െമന്നും മേവാനി പറഞ്ഞിരുന്നു. 

Tags:    
News Summary - No Permission Yet to Jignesh Mevani's Delhi Rally - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.