ബുർഖ ധരിക്കുന്നവർക്ക്​ 250 രൂപ പിഴയുമായി പട്​നയിലെ കോളജ്​

പട്​ന: ബുർഖ ധരിക്കുന്നതിന്​ നിയന്ത്രണമേർപ്പെടുത്തി പട്​നയിലെ കോളജ്​. നഗരത്തിലെ ​ജെ.ഡി വുമൺ കോളജാണ്​ ബുർഖ ന ിരോധിച്ചുള്ള പുതിയ സർക്കുലർ പുറത്തിറക്കിയത്​.

നിയമം ലംഘിക്കുന്നവർക്ക്​ 250 രൂപ പിഴ ചുമത്താനും നിർദേശിച്ചിട്ടുണ്ട്​. ഡ്രസ്​കോഡ്​ അനുസരിച്ച്​ മാത്രമേ വിദ്യാർഥികൾക്ക്​ കോളജിൽ വരാൻ സാധിക്കുകയുള്ളുവെന്ന്​ ഉത്തരവിൽ പറയുന്നു. ബുർഖക്ക്​ നിരോധനമുണ്ടെന്നും ഉത്തരവിൽ വ്യക്​തമാക്കുന്നു. ശനിയാഴ്​ചകളിൽ നിരോധനത്തിന്​ ഇളവുണ്ട്​.

അതേസമയം, ഉത്തരവ്​ വിവാദമായതോടെ കോളജ്​ പ്രിൻസിപ്പൽ ശ്യാമ റോയ്​ സർക്കുലർ വൈകാതെ പിൻവലിക്കുമെന്ന്​ അറിയിച്ച്​ രംഗത്തെത്തി.

Tags:    
News Summary - No burqa allowed, Patna college tells Muslim students-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.