j മുംബൈ: സ്വന്തം ചിതയൊരുക്കി 90കാരി ജീവെനാടുക്കി. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കൊൽഹാപുർ ജില്ലയിൽ ബമാനി ഗ്രാമത്തിലെ കല്ലാവ ദാദു കംബ്ലയാണ് സ്വയം തയാറാക്കിയ ചിതയിലിരുന്ന് തീകൊളുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. 57കാരനായ മകൻ വിതാലിെൻറ വീടിനു സമീപം ഒറ്റക്കായിരുന്നു കല്ലാവ ദാദുവിെൻറ താമസം.
തിങ്കളാഴ്ച വൈകീട്ട് പേരമകൾ മുത്തശ്ശിക്ക് ഭക്ഷണം നൽകിയിരുന്നു. അതിനു ശേഷം അവർ വീട്ടിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു. വാതിലടച്ച് കുറ്റിയിട്ട കല്ലാവ ദാദു സ്വന്തം ചിതയൊരുക്കുകയായിരുന്നു. ഇതിനായി വിറകും ചാണകവും മറ്റു കരുതിയിരുന്നു. ചിത തയാറാക്കി മണ്ണെണ്ണയൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീ പടർത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ബന്ധുക്കൾ പാതികരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കൊൽഹാപുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.