Representative Image
Posted On
date_range Updated On
date_range ഒമ്പത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ട് പിടിച്ചെടുത്തതായും പറയുന്നു.
നെടുൻതീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതർ പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന് സമീപമാണ് സംഭവം.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക് നേരെ കല്ലും കുപ്പിയും എറിഞ്ഞതായും പറയുന്നു. ശ്രീലങ്കൻ നാവിക സേനയുടെ നടപടികൾ അംഗീകരിക്കാൻ പ്രയാസമാെണന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.