ന്യൂഡല്‍ഹി: ചെറുപട്ടണങ്ങളില്‍ ഉപയോഗത്തിലില്ലാതെ കിടന്ന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ‘ഉഡാന്‍’ പദ്ധതി പ്രകാരം അടുത്തമാസം മുതല്‍ വിമാന സര്‍വിസുകള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. മേഖല തലത്തില്‍ വ്യോമയാന സമ്പര്‍ക്കം വര്‍ധിപ്പിക്കുന്ന പദ്ധതി പ്രകാരം 43 വിമാനത്താവളങ്ങള്‍ കൂടി പ്രവര്‍ത്തനക്ഷമമാകും.
ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 75ല്‍നിന്ന് 118 ആകും. 190 വിമാന റൂട്ടുകളാണ് പുതുതായി ഉണ്ടാവുന്നത്. 43 പുതിയ വിമാനത്താവളങ്ങളുടെ നടത്തിപ്പിന് 11 കമ്പനികളില്‍നിന്ന് താല്‍പര്യപത്രങ്ങള്‍ കിട്ടിയതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.