ഇൻഡ്യ യോഗം തിങ്കളാഴ്ച; ഭിന്നത രൂക്ഷം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത​യും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും രൂ​ക്ഷ​മാ​യി​രി​ക്കെ, ഇ​ൻ​ഡ്യ മു​ന്ന​ണി യോ​ഗം തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ ചേ​രും.

ത​മി​ഴ്‌​നാ​ട്ടി​ൽ സ​ഖ്യം ഉ​പേ​ക്ഷി​ച്ച കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ഡി.​എം.​കെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ഖ്യ​ത്തി​ലെ സി.​പി.​എ​മ്മും ഝാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച​യും (ജെ.​എം.​എം) കോ​ൺ​ഗ്ര​സി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ, മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് ബി.​ജെ.​പി​യു​മാ​യു​ള്ള ര​ഹ​സ്യ ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന രീ​തി​യി​ൽ ​രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ആ​രോ​പ​ണ​മാ​ണ് സി.​പി.​എ​മ്മി​നെ ചൊ​ടി​പ്പി​ച്ച​ത്.

ആ​സൂ​ത്രി​ത പ്ര​ചാ​ര​ണം മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് സി.​പി.​എ​മ്മി​ന്റെ നി​ല​പാ​ട്. കോ​ൺ​ഗ്ര​സ് ഈ ​വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി പ​ങ്കെ​ടു​ക്കി​ല്ല. പ​ക​രം രാ​ജ്യ​സ​ഭാ നേ​താ​വ് ജോ​ൺ ബ്രി​ട്ടാ​സി​നെ മാ​ത്ര​മാ​ണ് പ്ര​തി​നി​ധി​യാ​യി അ​യ​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ എ​തി​ർ​പ്പ് ബ്രി​ട്ടാ​സ് ഉ​ന്ന​യി​ക്കും.

ഝാ​ർ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സു​മാ​യു​ള്ള ജെ.​എം.​എ​മ്മി​ന്റെ ത​ർ​ക്കം. സം​സ്ഥാ​ന​ത്ത് ഒ​ഴി​വു​വ​രു​ന്ന ര​ണ്ട് രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​നാ​ണ് ജെ.​എം.​എം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ണ​വ് ഝാ​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ൽ വീ​ണു.

നി​യ​മ​സ​ഭ തോ​ൽ​വി​ക്ക് പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ ഭൂ​ക​മ്പ​വും ഇ​ൻ​ഡ്യ മു​ന്ന​ണി​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. എം.​എ​ൽ.​എ​മാ​ർ​ക്കി​ട​യി​ലു​ണ്ടാ​യ പി​ള​ർ​പ്പ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളി​ല​ക്കും പ​ട​രു​മെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി​യി​ലെ വി​മ​ത നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. എം.​പി​മാ​ർ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന പി​ള​ർ​പ്പ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്റെ ക​രു​ത്തി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും ക​ടു​ത്ത അ​തൃ​പ്തി​ക​ളും പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത വി​ധം സ​ങ്കീ​ർ​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ൻ​ഡ്യ മു​ന്ന​ണി തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ യോ​ഗം ചേ​രു​ന്ന​ത്. 23 രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ​ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - NDIA Bloc Meets Today in Delhi Amid Deepening Rifts, DMK Boycott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.