രാമക്ഷേത്ര സംഭാവന മോഷണത്തിൽ കുലുങ്ങാത്തവരെ മറ്റൊന്നും ലജ്ജിപ്പിക്കില്ല -അലഹബാദ് ഹൈകോടതി

പ്ര​യാ​ഗ്‌​രാ​ജ്: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന മോ​ഷ​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി. ഈ ​സം​ഭ​വ​ത്തി​ൽ കു​ലു​ങ്ങാ​ത്ത​വ​രെ മ​റ്റൊ​ന്നും ല​ജ്ജി​പ്പി​ക്കി​ല്ലെ​ന്ന് ജ​സ്റ്റി​സ് അ​തു​ൽ ശ്രീ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് വ​ധ​ശി​ക്ഷ വ​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു. അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ 1988ലെ ​അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി വ​ധ​ശി​ക്ഷ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘ബു​ൾ​ഡോ​സ​ർ നീ​തി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന, കു​റ്റാ​രോ​പി​ത​രു​ടെ വീ​ടു​ക​ൾ മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഭി​ന്ന​വി​ധി രേ​ഖ​പ്പെ​ടു​ത്തി​യ 51 പേ​ജു​ള്ള വി​ധി​യി​ലാ​ണ് ജ​സ്റ്റി​സ് ശ്രീ​ധ​ര​ന്റെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന മോ​ഷ​ണം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സ​ത്യ​സ​ന്ധ​ത ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യ​തി​ന്റെ പ്ര​തീ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ സാ​ധാ​ര​ണ​വ​ത്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പി​ടി​ക്ക​പ്പെ​ടാ​ത്തി​ട​ത്തോ​ളം അ​ത് തെ​റ്റ​ല്ലെ​ന്ന മ​നോ​ഭാ​വ​മാ​ണ് പ​ല​ർ​ക്കു​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. ട്രാ​ൻ​സ്പ​ര​ൻ​സി ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ 2025ലെ ​അ​ഴി​മ​തി സൂ​ചി​ക​യി​ൽ 182 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ 91ാം സ്ഥാ​ന​ത്താ​ണെ​ന്ന​തു​പോ​ലും രാ​ജ്യ​ത്തെ ല​ജ്ജി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ജ​സ്റ്റി​സ് ശ്രീ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​റ്റ​കൃ​ത്യം ന​ട​ന്ന ഉ​ട​ൻ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് നി​യ​മ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ​ല്ല, മ​റി​ച്ച് ‘ബു​ൾ​ഡോ​സ​ർ നീ​തി’ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​കാ​ര​വി​കാ​ര​ത്തെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​രം പൊ​ളി​ച്ചു​നീ​ക്ക​ലു​ക​ൾ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​യ വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടും അ​വ നി​ല​വി​ലി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത്.

അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഉ​യ​രു​ന്ന​ത​ല്ലെ​ന്നും രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ പി​ന്തു​ണ​യോ അ​ഴി​മ​തി​യോ മൂ​ലം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മ​നഃ​പൂ​ർ​വം ക​ണ്ണ​ട​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - Allahabad High Court strongly criticizes the theft of donations from the Ayodhya Ram Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.