ജന്തർമന്തർ പ്രതിഷേധം: പൊലീസ് അതിക്രമം, വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി.​ജെ.​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ വെ​ന്റി​ലേ​റ്റ​റി​ൽ​നി​ന്ന് മാ​റ്റി. ച​ത്ത​ർ​പൂ​ർ എ​ക്സ്റ്റ​ൻ​ഷ​ൻ സ്വ​ദേ​ശി​യും ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​നി​യു​മാ​യ സാ​ക്ഷി​യാ​ണ് (20) ഡ​ൽ​ഹി രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

മു​ഖ​ത്തും ക​ഴു​ത്തി​ലും നെ​ഞ്ചി​ലും ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ സാ​ക്ഷി ബോ​ധം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​ര​ട​ക്കം 180 ഓ​ളം പേ​രെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പൊ​ലീ​സി​നെ​യും റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​നെ​യും വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധു​ക്ക​ളെ കാ​ണു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

Tags:    
News Summary - Injured student critical ventilator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.