ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി ഇക്കാര്യം സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിൽ ചരക്ക് ട്രെയിനിടിച്ച് 16 അന്തർസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഔറംഗാബാദിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.