ഇന്ത്യ–ഇ​​ന്തോനേഷ്യ തീവ്രവാദ വിരുദ്ധ, സഹകരണ കരാർ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻറ്​ ജോകോ വിഡോഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധ സുരക്ഷ, സഹകരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനം, മനുഷ്യകടത്ത്​, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായി പ്രവർത്തിക്കുമെന്ന്​ കരാറുകളിൽ ഒപ്പുവെച്ച്​​ നരേന്ദ്രമോദി പറഞ്ഞു.

ഇരു രാജ്യങ്ങളും ഒരേ മൂല്യങ്ങൾ പങ്കുവെക്കുന്നവരാണ്​. വ്യാപാരത്തിലും സംസ്​കാരത്തിലും ശക്തമായ ബന്ധമാണ്​  ഇരു രാജ്യങ്ങളും തമ്മിലുള്ളത്​. ആക്​റ്റ്​ ഇൗസ്​റ്റ്​ നയ പ്രകാരം ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ്​ ഇന്തോനേഷ്യ. സാമ്പത്തിക, നയതന്ത്ര താൽപര്യങ്ങളും കൂടിക്കാഴ്​ചയിൽ ചർച്ച ചെയ്​തതായി മോദി പറഞ്ഞു.

ഒരേ മേഖലകളിൽ നിലനിൽക്കുന്ന രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യയും ഭീകരതയെ ഇല്ലായ്​മചെയ്യാൻ ആഗ്രഹിക്കുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്​ ഇന്ത്യയു​ടെ പോരാട്ടത്തിൽ പങ്കു ചേരുമെന്നും ജോകോ വിഡോഡോ ​പറഞ്ഞു.

ദ്വദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻറിന്​ ഇന്ന്​ വൈകിട്ട്​ രാഷ്​ട്രപതി ഭവനിൽ വിരുന്നൊരുക്കിയിട്ടുണ്ട്​. ജോകോ വിഡോഡോ ​രാഷ്​ട്രപതി പ്രണബ്​ മുഖർജിയുമായും ഉപരാഷ്​ട്രപതി ഹാമിദ്​ അൻസാരിയുമായും കൂടിക്കാഴ്​ച നടത്തും.

Tags:    
News Summary - Narendra Modi meets Indonesian president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.