തൊഴിലില്ലായ്​മയാണ്​ മുസ്​ലിംകൾക്ക്​ കുട്ടികൾ കൂടാൻ കാരണമെന്ന്​ അസം ഖാൻ

ലഖ്​നോ: മുസ്​ലിംകൾക്കെതിരെ വിവാദ പ്രസ്​താവനയുമായി ഉത്തർപ്രദേശ്​ മന്ത്രി അസം ഖാൻ. തൊഴിലില്ലായ്​മ കാരണമാണ്​ മുസ്​ലിംകൾക്ക്​ കൂടുതൽ മക്കളുണ്ടാകുന്നതെന്നും അവർക്ക്​ ജോലി കൊടുക്കാൻ മോദി ശ്രമിക്കുകയാണെങ്കിൽ അത്​ തടയാമെന്നുമായിരുന്നു അസംഖാ​​െൻറ വിവാദ പ്രസ്​താവന.

ഉത്തർപ്രദേശ്​ നഗര വികസന ​വകുപ്പ്​ മന്ത്രിയാണ്​ അസംഖാൻ. അലഹബാദിലെ സമാജ്​വാദി പാർട്ടി റാലിയിലാണ്​ അസംഖാ​​െൻറ വിവാദ പരാമർശം ഉണ്ടായത്​. 

അതേ സമയം, അസംഖാ​​െൻറ പ്രസ്​താവനക്കെതിരെ നിരവധി പേർ രംഗത്തെത്തി. മുസ്​ലിംകൾ എന്തുകൊണ്ടാണ്​ തൊഴിലില്ലാത്തവരായി തുടരുന്ന​െതന്ന്​ അസം ഖാൻ ചോദിക്കേണ്ടത്​ സഖ്യകക്ഷിയായ കോൺഗ്രസിനോടാണെന്ന്​ ബി.ജെ.പി ഉത്തർപ്രദേശ്​ ജനറൽ സെക്രട്ടറി വിജയ്​ ബഹാദൂർ പറഞ്ഞു.

Tags:    
News Summary - Muslims Produce More Children as They Are Unemployed: Azam Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.