പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ കൊന്ന് കത്തിച്ച സംഭവം: പ്രതികളിൽ മൂന്നുപേർ പൊലീസിന് വിവരം നൽകുന്നവർ

ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് ഹരിയാനയിലെ മുസ്‍ലിം യുവാക്കളെ കൊന്ന അഞ്ച് ഗോരക്ഷാ ഗുണ്ടകളിൽ മൂന്നുപേർ ​പൊലീസിന് വിവരം നൽകുന്നവരാണെന്ന് റിപ്പോർട്ട്. കാലിക്കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നൽകുന്നവരാണ് മൂവരുമെന്നാണ് മുൻ കേസുകളിലുള്ള എഫ്.ഐ.ആർ വ്യക്തമാക്കുന്നത്.

അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിങ്കള, മോഹിത് യാദവ് എന്ന മോനു മനേസർ എന്നിവരാണ് കേസിൽ പ്രതികൾ. ഇതിൽ റിങ്കു ​സൈനി, ലോഷേക് സിങ്കള, ശ്രീകാന്ത് എന്നിവർ കാലിക്കടത്ത് പിടിക്കാൻ ഹരിയാന പൊലീസിനൊപ്പം പോകാറുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഹരിയാനയിലെ ഭിവാനിയിലാണ് നസിർ, ജുനൈദ് എന്ന രണ്ടുപേരെ മ​ഹിന്ദ്ര ബെലേറൊ എസ്.യു.വിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാലിക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ ഇവരെ മർദിക്കുകയും മർദനത്തിൽ മരിച്ചതോടെ കാറിലിട്ട് കത്തിക്കുകയുമായിരുന്നു.

അതേസമയം, ജുനൈദിനെതിരെ കാലിക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുകേസുകളു​ണ്ടെന്ന് പൊലീസ് ആരോപിച്ചു. നസിറിനെതിരെ കേസുകളൊന്നുമില്ലെന്നും പെലീസ് പറഞ്ഞു.

Tags:    
News Summary - Muslim Men's Killing: Accused Had Worked As Haryana Police Informers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.