മുംബൈ: സമ്മതമില്ലാതെ ജനനം നൽകിയ മാതാപിതാക്കൾക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മുംബൈ സ്വദേശിയായ യുവാവ് . റാഹേൽ സാമുവൽ എന്ന 27 കാരനാണ് തന്നെ ഭൂമിയിലെ വിഷമങ്ങൾക്കും ഭാരങ്ങൾക്കുമിടയിൽ ജീവിക്കുന്നതിനായി ജനിപ്പിച് ചതിനെ രംഗത്തെത്തിയിരിക്കുന്നത്.
മനുഷ്യ ജീവിതം ദുരിതങ്ങൾ നിറഞ്ഞതാണെന്നും അനുകമ്പയുടെ പേരിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നും പ്രചരിപ്പിക്കുന്ന ‘ആൻറിനാറ്റലിസ’ത്തിൽ വിശ്വസിക്കുന്നയാളാണ് റാഹേൽ. മാതാപിതാക്കളെ താൻ സ്നേഹിക്കുന്നുണ്ട്. എന്നാൽ എന്തിനാണവർ വേദനയും വിഷാദവും അനുഭവിക്കുന്നതിനായി തന്നെ ജനിപ്പിച്ചത്. ഇൗ ലോകത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യവും ചെയ്യാൻ കഴിയുന്നില്ല. തന്നെ ജനിപ്പിച്ചത് മാതാപിതാക്കളുടെ സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി മാത്രമാണെന്നും റാഹേൽ പറയുന്നു.
ആത്മരതിപരമായ കാര്യമാണ് പ്രജനനമെന്നും ദുരിതങ്ങൾ സഹിക്കുന്നതിന് കുഞ്ഞിനെ അനുവാദനമില്ലാതെ ഭൂമിയിലേക്ക് നയിക്കുന്നത് തെറ്റാണെന്നും റാഹേൽ അഭിപ്രായപ്പെടുന്നു. പ്രജനനം അവസാനിപ്പിക്കണമെന്നും ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ഒരു ജീവനേയും വലിച്ചിഴക്കരുതെന്നുമാണ് പറയാനുള്ളതെന്നും റാഹേൽ സാമുവൽ വ്യക്തമാക്കുന്നു.
റാഹേലിെൻറ മാതാപിതാക്കൾ ഇരുവരും അഭിഭാഷകരാണ്. ജനനത്തെ ചോദ്യം ചെയ്ത് തങ്ങൾക്കെതിരെ ഹരജി നൽകാനുള്ള മകെൻറ തേൻറടത്തെ പ്രശംസിക്കുന്നുവെന്നും അവെൻറ ജനനത്തിന് അനുവാദം ചോദിക്കാതിരുന്നത് തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്നും റാഹേലിെൻറ മാതാവ് കവിത കർനാട് സാമുവൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.