Posted On
date_range Updated On
date_range മുഗൾ ഭരണം അകലെയല്ല; ശാഹീൻബാഗിൽ പ്രതികരണവുമായി ബി.ജെ.പി എം.പി
ന്യൂഡൽഹി: ശാഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ബി.ജെ.പി എം.പി തേജ സ്വി സൂര്യ. മുഗൾ ഭരണം രാജ്യത്തേക്ക് തിരിച്ച് വരികയാണെന്ന് പ്രക്ഷോഭങ്ങളെ ചൂണ്ടിക്കാട്ടി സൂര്യ പറഞ്ഞു.
ശാഹീൻബാഗിൽ എന്താണ് സംഭവിക്കുന്നത്. അതിനെ കുറിച്ച് രാജ്യത്തെ ഭൂരിപക്ഷം ശ്രദ്ധാലുക്കളല്ല. ദേശസ്നേഹമുള്ള ഇന്ത്യക്കാർ ഇതിനെതിരെ രംഗത്ത് വരുന്നില്ല. മുഗൾ ഭരണമാണ് രാജ്യത്ത് വരാൻ പോകുന്നത്. ഡൽഹിയിൽ വൈകാതെ അത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലങ്ങളായി നില നിൽക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചിട്ടുണ്ട്. സി.എ.എ അതിന് ഉദാഹരണമാണ്. പൗരത്വം നൽകാനുള്ളതാണ് സി.എ.എ നിയമമെന്നും തേജസ്വി സൂര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.