പൂണെ: ഓടിക്കൊണ്ടിരിക്കുന്ന ബി.എം.ഡബ്ല്യു കാർ കത്തി. പുണെയിലെ ഉൻഡ്രി മേഖലയിലാണ് സംഭവം. ഡ്യൂട്ടിയിലില്ലാതിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും അഗ്നിശമന ഉപകരണമെടുത്ത് ഇയാൾ തീ അണക്കുകയായിരുന്നു.
കാറിന് തീപിടിച്ചതറിയാതെ ഉടമ ഒന്നര കിലോ മീറ്ററോളം വാഹനം ഓടിച്ചിരുന്നു. പിന്നീട് വഴിയിലുണ്ടായിരുന്ന ആളുകൾ തീപിടിത്തത്തെ കുറിച്ച് പറഞ്ഞതിനെ തുടർന്നാണ് ഇയാൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയത്. തുടർന്ന് തീ ആളിക്കത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ഹർഷ യേവല പെട്രോൾ പമ്പിലെ ഉപകരണത്തിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.
തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ഇന്ധന ടാങ്കിലെ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.