വാത്സല്യം പ്രകടിപ്പിക്കുന്നതിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ വളരെയധികം സാമ്യമുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഓഫിസർ സുശാന്ത നന്ദ അടുത്തിടെ പങ്കിട്ട ഒരു ഹൃദയസ്പർശിയായ വീഡിയോ ഇത് തെളിയിക്കുന്നു. തിങ്കളാഴ്‌ച പങ്കിട്ട ക്ലിപ്പ്, നീണ്ട കാത്തിരിപ്പിന് ശേഷം പരസ്പരം കാണുന്ന തരത്തിൽ രണ്ട് കുരങ്ങന്മാർ സ്‌നേഹം കൈമാറുന്നത് കാണിച്ചുതരും.
പൂർണവളർച്ചയെത്തിയ രണ്ട് കുരങ്ങുകൾ, ഓരോന്നും കുഞ്ഞിനെ പുറകിൽ ചുമന്ന്, പരസ്പരം വന്ന് കെട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം. ഒരു കുരങ്ങൻ കുഞ്ഞിനെ മറ്റൊന്നിൽ നിന്ന് എടുക്കുന്നു. അവയെല്ലാം പരസ്പരം ആലിംഗനം ചെയ്യുന്നു.
'പകർച്ചവ്യാധിക്ക് ശേഷം കുടുംബം കണ്ടുമുട്ടിയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വീഡിയോക്ക് തലവാചകം നൽകിയിരിക്കുന്നത്. കുരങ്ങുകൾ ചുണ്ടുകളാൽ ആംഗ്യങ്ങൾ കാണിക്കുന്നതും ക്ലിപ്പ് കാണിക്കുന്നു.
കുരങ്ങൻ കുടുംബം ആലിംഗനം ചെയ്യുന്ന നിമിഷം ഇന്റർനെറ്റിലും വൈറലായി.ഒരു ഇൻറർനെറ്റ് ഉപയോക്താവ് പറഞ്ഞു, "പാൻഡെമിക്കിന് ശേഷം അവർക്ക് തോന്നിയ നിരുപാധികമായ സ്നേഹം വളരെ ശ്രദ്ധേയമാണ്".
ഈ മാസമാദ്യം അത്തരത്തിലുള്ള മറ്റൊരു മനോഹരമായ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. കടയിൽ നിന്ന് ഒരു പാക്കറ്റ് ചിപ്‌സ് മോഷ്ടിക്കാൻ കുരങ്ങിനെ സഹായിക്കുന്ന ഒരു നായ പൂച്ചയുടെ പുറകിൽ നിൽക്കുന്നതായിരുന്നു ദൃശ്യം. ഇരുവരും തമ്മിലുള്ള സൗഹൃദം കണ്ട് ഇന്റർനെറ്റ് ഉപഭോക്താക്കൾ അമ്പരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.