കോയമ്പത്തൂർ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ. ചൊവ്വാഴ്ച കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങൾക്കും ഡെപ്പോസിറ്റ് തുക പോലും തിരിച്ചുകിട്ടില്ല. ഇരുവിഭാഗങ്ങളും വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നു. മണ്ഡലത്തിൽ ഇവർ പലവിധത്തിൽ പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ ഇലക്ഷൻ കമീഷനിൽ പരാതികൾ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ കർക്കശമായ നിലപാടാണ് നിലവിൽ സ്വീകരിച്ചുവരുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിച്ചത് പ്രതിഷേധാർഹമാണ്. കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ തമിഴ്നാട് സർക്കാറും തയാറായില്ല. തമിഴ്നാട്ടിലെ ദേശീയപാതകളിലെ ബോർഡുകൾ ഹിന്ദിയിൽ എഴുതുന്നത് അംഗീകരിക്കാനാവില്ലെന്നും സ്റ്റാലിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.