പ്രചാരണത്തിന് സേനാ വേഷത്തില്‍ ബി.ജെ.പി എം.പി; വിമർശനവുമായി പ്രതിപക്ഷം

ന്യൂഡൽഹി: അതിർത്തിയിൽ സങ്കീർണമാകുന്ന ഇന്ത്യ-പാക്​ സംഘർഷത്തെ ബി.ജെ.പി രാഷ്​ട്രീയവത്​ക്കരിക്കുന്നുവെന്ന പ്രത ിപക്ഷ ആ​രോപണത്തിനിടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ റാലിയിൽ സൈനിക വേഷത്തിലെത്തി വിവാദം സൃഷ്​ടിച്ച്​ മനോജ്​ തി വാരി.

രാജ്യതലസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയിലാണ് ബി.ജെ.പി ഡല്‍ഹി അധ്യക്ഷനു ം എം.പിയുമായ മനോജ് തിവാരി സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബൈക്ക് റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അദ്ദ േഹം അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

സൈനികവേഷത്തില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം മനോജ് തിവാരി തന്നെയാണ്​ ട്വിറ്ററില്‍ പങ്കുവെച്ചത്​. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തിയ മനോജ് തിവാരിക്കെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്​.

മനോജ്​ തിവാരിയുടേത്​ നാണമില്ലാത്ത പെരുമാറ്റമാണെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍ ആരോപിച്ചു. ബി.ജെ.പിയും മോദിയും അമിത്​ ഷായും ജവാന്മാരെ അപമാനിക്കുകയും രാഷ്​ട്രീയവത്​ക്കരിക്കുകയുമാണ്​. എന്നിട്ട്​​ ദേശസ്​നേഹത്തെ കുറിച്ച്​ ക്ലാസെടുക്കുകയും ചെയ്യുന്നു​. തരംതാഴ്ന്ന നടപടിയാണിത്​ -ഡെറിക് ഒബ്രയിന്‍ ട്വീറ്റ്​ ചെയ്തു.

ഒരു ജവാൻ അദ്ദേഹത്തി​​െൻറ ജീവൻ ബലി നൽകുന്നത്​ അദ്ദേഹം ധരിക്കുന്ന യുണിഫോമി​​െൻറ അന്തസും അഭിമാനവും സംരക്ഷിക്കാനാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ശർമ്മിഷ്​ഠ മുഖർജി പറഞ്ഞു​. തരം താണ രാഷ്​ട്രീയക്കളിക്ക്​ വേണ്ടിയാണ്​ മനോജ്​ തിവാരി സൈനിക യൂനിഫോം ഉപയോഗിച്ചത്​. ഇത്​ അപമാനകരമാണ്​. അവർ കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ മനോജ്​ തിവാരി തള്ളി. ഇന്ത്യൻ സൈന്യത്തിൽ അഭിമാനിക്കുന്നതിനാലാണ് താൻ സൈനിക യൂനിഫോം ധരിച്ചതെന്ന്​ അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. താൻ സൈനികനല്ല. ​സൈന്യത്തോടുള്ള ​െഎക്യദാർഢ്യം പ്രകടമാക്കുകയാണ്​ ചെയ്​തത്​. അതെങ്ങനെയാണ്​ അപമാനകരമാവുന്നതെന്നും നാളെ താൻ നെഹ്​റു ജാക്കറ്റ്​ അണിഞ്ഞാൽ അത്​ നെഹ്​റുവിന്​ അപമാനകരമാവുമോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Manoj Tiwari Wears Army Jacket At BJP Rally, Turns Target For Opposition -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.