വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യ കോവിഡ്​ ബാധ മണിപ്പൂരിൽ

ഇംഫാൽ: വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യ കോവിഡ്​ ബാധ മണിപ്പൂരിൽ സ്​ഥിരീകരിച്ചു. യു.കെയിൽനിന്നും മടങ്ങി എത്തിയ 23 ക ാരിയായ വിദ്യാർഥിക്കാണ്​​ രോഗബാധ സ്​ഥിരീകരിച്ചത്​.

വിദ്യാർഥി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്​. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും വീട്ടുനിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. രാജ്യത്തെ മറ്റു പ്രദേശങ്ങളിലെല്ലാം രോഗബാധ സ്​ഥിരീകരിച്ചിരുന്നെങ്കിലും വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായാണ്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

രാജ്യത്തെ എല്ലാ സംസ്​ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂർണമായി ലോക്ക്​ഡൗൺ ചെയ്​തിരിക്കുകയാണ്​. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 500കടന്നു. ഇതുവരെ 10 പേരാണ്​​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - Manipur Woman Who Returned From UK Has Coronavirus, 1st In North-East -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.