യെദ്യൂരപ്പയുടെ മക​െൻറ കാറിടിച്ച്​ യുവാവ്​ മരിച്ചു

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ കാറിടിച്ച് 24കാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ദവനാഗരെ ജില്ലയിലെ മദ്ദപുരയിലാണ് സംഭവം.

മദ്ദപുര സ്വദേശി സുരേഷാണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി 8.40ഒാ​െടയാണ്​ ഓട്ടോറിക്ഷയിറങ്ങി  റോഡ്​ മുറിച്ചു കടക്കുകയായിരുന്ന യുവാവിനെ രാഘവേന്ദ്രയുടെ എസ്‌.യു. വി ഇടിക്കുകയായിരുന്നു. പ്രദേശത്ത്​ വെളിച്ചമുണ്ടായിരുന്നില്ല. അപകടത്തെ കുറിച്ച്​ രാഘവേന്ദ്ര തന്നെയാണ്​ പൊലീസി​െന അറിയിച്ചത്​. രാഘവേന്ദ്രയായിരുന്നില്ല കാറോടിച്ചിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. രാഘവേന്ദ്രയുടെ ഡ്രൈവർ രവിചന്ദ്രക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. 

യെദ്യൂരപ്പയെ ഏഴ് തവണ നിയമസഭയില്‍ എത്തിച്ച ശിക്കാരിപുര മണ്ഡലത്തിലെ‌ എം എല്‍.എയാണ് രാഘവേന്ദ്ര. 2014-ലെ ഉപതിരഞ്ഞെടുപ്പിലാണ് രാഘവേന്ദ്ര എം എല്‍.എ ആയത്.
 

Tags:    
News Summary - Man Died After hit Yedyurappa's son's car - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.