നിപ: മീററ്റിലെ മലയാളി നഴ്​സുമാരുടെ അവധി റദ്ദാക്കി

മീററ്റ്​: കേരളത്തിൽ നിപ വൈറസ്​ മൂലമുള്ള മരണങ്ങൾ ഭീതി വിതച്ചതോടെ ഉത്തർപ്രദേശിലെ മീററ്റിലെ സ്വകാര്യ നഴ്​സിങ്​ ഹോമുകളും സ്വകാര്യ ആശുപത്രികളും മലയാളി നഴ്​സുമാരുടെ അവധി റദ്ദാക്കി. മുൻകരുതലി​​​െൻറ ഭാഗമായി ഇക്കാര്യം അംഗീകരിക്കാൻ നഴ്​സുമാർ തയാറായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ അധ്യക്ഷൻ ഡോ. ​ജെ.വി. ചികര പറഞ്ഞു. 

അതേസമയം നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട്​ ജീവനക്കാർ പാലിക്കേണ്ടതായ നിർദേശങ്ങൾ ബിഹാർ സർക്കാർ പുറത്തിറക്കി. പനി, തലവേദന, മസിൽ വേദന എന്നിവയാണ്​ നിപയുടെ പ്രധാന രോഗലക്ഷണങ്ങളെന്നും രോഗം പടരാനിടയാക്കുന്ന സാഹചര്യങ്ങളിൽ നിന്ന്​ ജീവനക്കാർ അകലം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

 പ്രതിരോധ കാര്യങ്ങൾ പ്രതിപാദിച്ച്​ പുതുച്ചേരിയും നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്​.

Tags:    
News Summary - Malayali nurses' leaves cancelled in Meerut hospitals due to Nipah virus scare-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.