Posted On
date_range Updated On
date_range കൂട്ട ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി തീകൊളുത്തി മരിച്ചു
ഭോപാൽ: മധ്യപ്രദേശിൽ കൂട്ട ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി തീകൊളുത്തി മരിച്ചു. ബൈത്തൂൽ ജില്ലയിലെ കേദ ി പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം.
പെൺകുട്ടി നാഗ്പൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് 14 കാരിയെ തീകൊളുത്തിയ നിലയിൽ കണ്ടത്. മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇളയ സഹോദരി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 50 ശതമാനം പൊള്ളലേറ്റിരുന്നു.
മൂന്നുപേർ ചേർന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചതായി ടൈംസ് നൗ റിേപ്പാർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.