മംഗളൂരു: ഉഡുപ്പി പര്യായ പളി മാറുമഠത്തിൽ ബ്രാഹ്മണരുടെ എച്ചിലിലയിൽ ഉരുളുന്ന മഡെ സ്നാനയും പ്രസാദ ഇലയിൽ ഉരുളുന്ന എഡെസ്നാനയും വേണ്ടന്ന് മഠാധിപതി തീരുമാനിച്ചുവെ ങ്കിലും വിവാദങ്ങൾക്ക് തുടക്കമിട്ട സുള്ള്യ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആചാരം തുടരു ന്നു. വ്യാഴാഴ്ച നടന്ന ഷഷ്ടി ഉത്സവത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ 362 പേരാണ് ദേവന് അർച്ചിച്ച പ്രസാദത്തിന്റെ ഇലയിൽ ഉരുളാൻ എത്തിയത്. മഡെസ്നാന നിരോധിക്കുന്നതിനു മുമ്പ് 3000 ഓളം പേർ എത്തിയിരുന്നു. പളി മാറുമഠം സ്വാമിയുടെ പ്രഖ്യാപനം വ്യാപക ചലനം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണമഠത്തിൽ എഡെ സ്നാന നിർവഹിക്കേണ്ടതില്ലെന്ന് പര്യായ പളിമാറു മഠാധിപതി ശ്രീ വിദ്യാധീശ തീർഥസ്വാമി പ്രഖ്യാപിച്ചത്. ഹിന്ദുമതത്തിൽ അത്യന്താപേക്ഷിതമല്ല ഇൗ ആചാരമെന്ന് മഠത്തിലെ ഷഷ്ഠി ഉത്സവാനന്തരം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉയർന്ന ജാതിക്കാർ ഭക്ഷണം കഴിച്ച വാഴയിലയിൽ രോഗശാന്തിക്കായി മറ്റുള്ളവർ ഉരുളുന്ന ചടങ്ങായിരുന്നു മഡെ, മഡെ സ്നാന. ഇത് നിരോധിച്ചപ്പോൾ സംഘ്പരിവാർ ഉൾെപ്പടെയുള്ള വലിയൊരുവിഭാഗം എതിർത്തു. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രഥം വലിക്കില്ലെന്ന് വരെ ഭീഷണികളുണ്ടായി. തുടർന്ന് എച്ചിലിൽ ഉരുളുന്നത് ഒഴിവാക്കി ദേവന് നിവേദിച്ച പ്രസാദ ഇലയിൽ ഉരുളുന്നതിന് വിലക്കില്ലെന്ന് സന്യാസിമഠങ്ങളിൽനിന്ന് നിർദേശങ്ങളുണ്ടായി. ഇൗ രീതിക്കാണ് എഡെ സ്നാന എന്ന് പറയുന്നത്.
എന്നാൽ, ഇൗ പ്രാർഥനക്ക് ആളുകൾ കുറഞ്ഞതോടെയാണ് ഇതും ആവശ്യമില്ലെന്ന തീരുമാനമുണ്ടായത്. ‘‘മഡെ സ്നാനയും എഡെ സ്നാനയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇപ്പോൾ വിശ്വാസികൾക്ക് ഇതിൽ രണ്ടിലും താൽപര്യമില്ല." - മഠാധിപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.