ബി.ജെ.പി നേതാവും അനുയായികളും ചേർന്ന് 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ഭോപാൽ: മധ്യപ്രദേശിൽ 20കാരിയെ ബി.ജെ.പി നേതാവും അനുയായികളും ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ശഹ്ദോൾ ജില്ലയിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാവാണ് പ്രതികളിലൊരാളെന്ന് പൊലീസ് പറഞ്ഞു.
നാലുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കളപ്പുരയിലെത്തിച്ച് രണ്ടുദിവസത്തോളം കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു. പലവ്യഞ്ജനം മേടിക്കാനായി കടയിലേക്ക് പോയ യുവതിയെ ഫെബ്രുവരി 18നാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. യുവതി ബന്ധുവീട്ടിൽ പോയിരിക്കാമെന്ന് കരുതി പൊലീസിൽ പരാതി നൽകിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഫെബ്രുവരി 20ന് യുവതിയെ ബോധരഹിതയായ നിലയിൽ വീടിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി.
ജെയ്ട്പുർ ബി.ജെ.പി നേതാവ് വിജയ് ത്രിപാഠിയും അനുയായികളായ രാേജഷ് ശുക്ല, മുന്ന സിങ്, മോനു മഹാരാജ് തുടങ്ങിയവരാണ് പ്രതികളെന്ന് കുടുംബം പൊലീനെ അറിയിച്ചു. യുവതിയുടെ പരാതിയിൽ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.