സഹോദരിയെയും പേഴ്സനൽ സെക്രട്ടറിയെയും അപമാനിച്ചുവെന്ന്; തേജ് പ്രതാപ് യാദവ് പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡൽഹി: സഹപ്രവർത്തകൻ അപമാനിക്കുന്നുവെന്നാരോപിച്ച് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി)യോഗം നടന്നുകൊണ്ടിരിക്കെയാണ് ഇടക്കു വെച്ച് തേജ് പ്രതാപ് ഇറങ്ങിപ്പോയത്. അതിനു പിന്നാലെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ശ്യാം രജക്കിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

''ശ്യാം രജക് എന്നെ വ്യക്തിപരമായി അപമാനിക്കുകയാണ്. പാർട്ടി യോഗത്തിന്റെ ഷെഡ്യൂളിനെ കുറിച്ച് ചോദിച്ചപ്പോൾ എന്റെ പേഴ്സനൽ സെക്രട്ടറിയെയും സഹോദരിയെയും വരെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചു. എന്റെയടുത്ത് ശബ്ദരേഖയുണ്ട്. അത് ഞാൻ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കു. ബി.ജെ.പിയെയും ആർ.എസ്.എസിനെയും പോലുള്ളവർ അത് ഏറ്റെടുക്കുകയും ചെയ്യും''-തേജ് മാധ്യമങ്ങളോട് പറഞ്ഞു.

താനൊരു ദുർബലനാണെന്നും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയാണെന്നും പ്രതികാരിക്കാനില്ലെന്നുമായിരുന്നു ഇതെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രജകിന്റെ മറുപടി. രണ്ടു ദിവസം മുമ്പാണ് എന്റെ അനന്തരവൻ മരിച്ചത്. എന്നിട്ടും ഞാൻ പാർട്ടി യോഗത്തിൽ പ​ങ്കെടുക്കാനെത്തി. ഇന്ന് യോഗത്തിനിടെ സംഭവിച്ച കാര്യങ്ങളിൽ അതിയായ ദുഃഖമുണ്ട്.-യോഗത്തിനിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാതെ അദ്ദേഹം തുടർന്നു.ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് ബിഹാർ പരിസ്ഥിതി മന്ത്രിയാണ്. തേജിന്റെ ഇളയ സ​ഹോദരൻ തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയാണ്.

Tags:    
News Summary - Lalu prasad Yadav's son Tej Pratap quits meeting In a sulk, slams party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.