കുംഭമേളയിലും റമദാനിലും കോവിഡ്​ ചട്ടങ്ങൾ തെറ്റിച്ചുവെന്ന്​ അമിത്​ ഷാ

ന്യൂഡൽഹി: കുംഭമേള, റമദാൻ ആഘോഷങ്ങളിൽ കോവിഡ്​ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. നിലവിലെ വ്യാപനം തീർച്ചയായും വിഷമകരമാണെന്നും കോവിഡ്​ രണ്ടാം തരംഗത്തിനെതിരെ വിജയം നേടാൻ ശരിയായ തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''കുംഭമേളയാക​ട്ടെ റമദാൻ ആക​ട്ടെ കോവിഡ്​ സാഹചര്യത്തിൽ ഉണ്ടാകേണ്ട പെരുമാറ്റമല്ല ഉണ്ടാകുന്നത്​. അത്​ സംഭവിച്ചുകൂടാ, അതുകൊണ്ടാണ് കുംഭമേള പ്രതീകാത്​മകമാക്കാൻ നിർദേശിക്കേണ്ടിവന്നത്​''- ഇംഗ്ലീഷ്​ ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ അമിത്​ ഷാ കൂട്ടിച്ചേർത്തു.

അ​േത സമയം, പശ്​ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ്​ റാലികളെ അദ്ദേഹം ന്യായീകരിച്ചു. തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ തെരഞ്ഞെടുപ്പ്​ കമീഷനാണ്​. തെരഞ്ഞെടുക്കപ്പെട്ട സർക്കാറല്ല. പാർലമെന്‍റാക​ട്ടെ സംസ്​ഥാന നിയമസഭകളാക​ട്ടെ കാലാവധി കഴിഞ്ഞാൽ ഒഴിഞ്ഞുകിടക്കാനാകില്ല. ഇനി ദേശീയാടിസ്​ഥാനത്തിൽ ലോക്​ഡൗൺ ഉണ്ടാകില്ലെന്നും സംസ്​ഥാനങ്ങളാണ്​ തീരുമാനിക്കേണ്ടതെന്നും അമിത്​ ഷാ പറഞ്ഞു. 

News Summary - 'Kumbh Or Ramzan, No Covid-Appropriate Behaviour Seen': Home Minister Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.