കുൽഭൂഷണ്​ വേണ്ടി ഇന്ത്യക്ക്​ അഭിഭാഷകനെ നിയമിക്കാൻ അനുമതി നൽകാൻ നിർദേശം

ഇസ്​ലാമാബാദ്​: ചാരവൃത്തി ആരോപിച്ച്​ പാകിസ്​താൻ വധശിക്ഷക്ക്​ വിധിച്ച കൂൽഭൂഷൺ ജാദവി​ന്​ വേണ്ടി ഇന്ത്യക്ക്​ അഭിഭാഷകനെ നിയമിക്കാൻ അനുമതി നൽകാൻ പാക്​ സർക്കാരിന്​ ​ഇസ്​ലാമാബാദ്​ ഹൈകോടതി നിർദേശം നൽകി. കുൽഭൂഷൺ കേസ്​ പരിഗണിക്കുന്നത്​ സെപ്​റ്റംബർ മൂന്നിലേക്ക്​ മാറ്റി.

നേരത്തേ, ഇന്ത്യയുടെയും കുൽഭൂഷണി​െൻറയും അനുമതിയില്ലാതെ പാകിസ്​താൻ അഭിഭാഷകനെ നിയമിച്ചിരുന്നു. ​കുറച്ചുദിവസങ്ങൾക്ക്​ മുമ്പ്​ പാകിസ്​താൻ 'നീതിയുടെ പുനരവലോകനവും പരിശോധനയും' എന്ന ഓർഡിനൻസ്​ നടപ്പാക്കിയിരുന്നു. ഓർഡിനൻസ്​ പ്രകാരം പാകിസ്​താൻ സൈനിക കോടതിയുടെ ഉത്തരവ്​ പുനപരിശോധനക്കായി ഇസ്​ലാമാബാദ്​ ഹൈകോടതിയിൽ ​അപേക്ഷിക്കാനാകും.

2017ലാണ്​ പാക്​ സൈനിക കോടതി കുൽഭൂഷണ്​​ വധശിക്ഷ വിധിച്ചത്​. ഓർഡിനൻസ്​ പ്രകാരം വധശിക്ഷക്കെതിരെ കുൽഭൂഷണ്​ ഇസ്​ലാമാബാദ്​ ഹൈകോടതിയെ സമീപിക്കാൻ സാധിക്കും.  

Tags:    
News Summary - Kulbhushan Jadhav case Pakistan HC allows India to appoint lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.