ന്യൂഡൽഹി: കഠ്വ കൂട്ടബലാത്സംഗ കേസിലെ ഏഴു പ്രതികളെ ജമ്മു-കശ്മീരിലെ കഠ്വ ജയിലിൽനിന്ന് പഞ്ചാബിലെ ഗുർദാസ്പുർ ജയിലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേസിൽ എട്ട് ആഴ്ചക്കകം ജമ്മു-കശ്മീർ പൊലീസ് അധികകുറ്റപത്രം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
പരാതിക്കാർ വിചാരണ കോടതിയിൽ സംതൃപ്തരല്ലെങ്കിൽ, അവർക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിക്കാം. വിചാരണ ജഡ്ജിക്കും കേസിലെ പബ്ലിക് േപ്രാസിക്യൂട്ടർക്കും മതിയായ സുരക്ഷ നൽകണമെന്ന് പഞ്ചാബ്, ജമ്മു-കശ്മീർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പ്രതികളെ ഗുർദാസ്പുർ ജയിലിൽ കുടുംബങ്ങൾ സന്ദർശിക്കുേമ്പാൾ അതിെൻറ ചെലവ് സർക്കാർ വഹിക്കണം. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. രണ്ടുമാസം മുമ്പ് കേസിെൻറ വിചാരണ ഇരയുടെ കുടുംബത്തിെൻറ അഭ്യർഥനയെ തുടർന്ന് പത്താൻകോട്ട് കോടതിയിലേക്ക് മാറ്റിയിരുന്നു.
പ്രതിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെ മാത്രമേ വിചാരണ വേളയിൽ പത്താൻകോട്ട് സെഷൻസ് കോടതിക്കുള്ളിൽ അനുവദിക്കാവൂ എന്ന് സുപ്രീംകോടതി നിർദേശിച്ചു. കോടതി മുറിയിൽ ഒാരോ പ്രതിക്കൊപ്പവും ഏഴുവീതം അഭിഭാഷകരാണ് എത്തുന്നതെന്ന് സംസ്ഥാനം അറിയിച്ചതിനെ തുടർന്നാണിത്. അഭിഭാഷകരുടെ അമിത സാന്നിധ്യം സാക്ഷിമൊഴികൾ ഭയരഹിതമായി രേഖപ്പെടുത്തുന്നതിനെ ബാധിക്കുമെന്നും സംസ്ഥാനത്തിെൻറ അഭിഭാഷകർ അറിയിച്ചു.
ക
ഴിഞ്ഞ ജനുവരിയിലാണ് കശ്മീർ നാടോടി വിഭാഗത്തിൽപ്പെട്ട എട്ടുവയസ്സുകാരി ബാലിക ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ സംസ്ഥാന പൊലീസ് നൽകിയ കുറ്റപത്രത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി, മയക്കുമരുന്ന് നൽകി, പട്ടിണിക്കിട്ടായിരുന്നു ക്രൂരതയെന്ന് പറയുന്നുണ്ട്. ഒരാഴ്ചത്തെ തുടർ ബലാത്സംഗങ്ങൾക്കുശേഷം മരണം ഉറപ്പിക്കാനായി തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ള നടപടിയായിരുന്നു ഇത്. ഹിന്ദു ഭൂരിപക്ഷ മേഖലയിൽനിന്ന് നാടോടി മുസ്ലിം വിഭാഗത്തെ ആട്ടിയോടിക്കുക എന്നതായിരുന്നു പദ്ധതി. വർഗീയ ചേരിതിരിവുള്ള പ്രതികരണങ്ങൾ അതിരുവിട്ടതോടെയാണ് കേസ് പത്താൻകോട്ടിലേക്ക് മാറ്റണമെന്ന് കുട്ടിയുടെ കുടുംബം മേയിൽ സുപ്രീംകോടതിയോട് അഭ്യർഥിച്ചത്.
കേസ് ഏറ്റെടുത്തതിെൻറ പേരിൽ തനിക്ക് അഭിഭാഷക സമൂഹത്തിൽ നിന്നുപോലും ഭീഷണി ഉയരുന്നതായി അഡ്വ. ദീപിക രജാവത് പറയുകയും ചെയ്തു. പ്രതികളെ ഗുർദാസ്പുർ ജയിലിലേക്ക് മാറ്റാനുള്ള നിർദേശം ദീപിക രജാവത് സ്വാഗതം ചെയ്തു. ദീർഘ പോരാട്ടത്തിെൻറ നാളുകളാണ് ഇനിയെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.