വിമാനത്തിൽ രാഹുലിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ
ശ്രീനഗർ: പ്രതിപക്ഷ നേതാക്കൾ ജമ്മു കശ്മീരിലേക്ക് നടത്തിയ യാത്രക്കിടെ വിമാനത്തിൽ രാഹുൽ ഗാന്ധിക്ക് മുമ്പിൽ തങ് ങളുടെ അവസ്ഥ വിവരിച്ച് പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ. കഴിഞ്ഞ ദിവസം കശ്മീരിലെത്താൻ ശ്രമിച്ച രാഹുലിന്‍റെ നേതൃത് വത്തിലെ പ്രതിപക്ഷ പാർട്ടി നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തിൽ തടയുകയും ഡൽഹിയിലേക്ക് തിരിച്ചയക്കുകയും ചെയ്തി രുന്നു. ഇതേ വിമാനത്തിൽ സഞ്ചരിച്ച കശ്മീരി സ്ത്രീ രാഹുലിനടുത്തെത്തി കരഞ്ഞുകൊണ്ട് തന്‍റെ കുടുംബത്തിന്‍റെ അവസ്ഥ വിവരിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യം പുറത്തായി.
‘‘ഞങ്ങളുടെ കുട്ടികൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. എന്‍റെ സഹോദരൻ ഹൃദ്രോഗിയാണ്. അദ്ദേഹത്തിന് ഡോക്ടറെ കാണാൻ സാധിക്കുന്നില്ല. ഞങ്ങൾ ആകെ പ്രശ്നത്തിലാണ്’’ -തേങ്ങിക്കൊണ്ട് സ്ത്രീ പറഞ്ഞു. വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽനിന്ന് സ്ത്രീ വിവരിച്ചതെല്ലാം രാഹുൽ ക്ഷമയോടെ കേട്ടു. തുടർന്ന് അവരെ രാഹുൽ ആശ്വസിപ്പിക്കുകയും ചെയ്തു.
श्रीनगर से वापस आते वक्त फ्लाइट में एक महिला @RahulGandhi से अपनी मुश्किल बताते हुए। pic.twitter.com/f8mzgaskhx
— Arun Kumar Singh (@arunsingh4775) August 24, 2019
ജമ്മു-കശ്മീരിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും, നേരിട്ടു കണ്ടു മനസ്സിലാക്കാൻ രാഹുൽ ഗാന്ധിക്ക് വിമാനം അയച്ചുകൊടുക്കാമെന്നും ഏതാനും ദിവസം മുമ്പ് ഗവർണർ സത്യപാൽ മലിക് പറഞ്ഞിരുന്നു. ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് രാഹുൽ പറഞ്ഞെങ്കിലും, ഗവർണർ നിലപാട് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.