ക​ശ്​​മീ​രി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ചാ​ന​ലു​ക​ൾ;  ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട  ചു​മ​ത​ല  പ്രാ​ദേ​ശി​ക ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്​ –കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത  പാ​കി​സ്​​താ​ൻ ചാ​ന​ൽ പ​രി​പാ​ടി​ക​ൾ  ക​ശ്​​മീ​രി​ൽ  എ​ത്തി​ക്കു​ന്ന​തി​നെ​തി​രെ    ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ചു​മ​ത​ല സം​സ്​​ഥാ​ന​ത്തെ പ്രാ​ദേ​ശി​ക ഭ​ര​ണ സം​വി​ധാ​ന​ത്തി​നാ​ണെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ  വ്യ​ക്​​ത​മാ​ക്കി. കേ​ബി​ൾ ഒാ​പ​റേ​റ്റ​ർ​മാ​രു​ടെ  ഉ​പ​ക​ര​ണ​ങ്ങ​ൾ  പി​ടി​ച്ചെ​ടു​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. അ​ന​ധി​കൃ​ത​മാ​യി വാ​ർ​ത്ത​ക​ളും പ​രി​പാ​ടി​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​ത്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്​​ഥ​രെ അ​യ​ക്കാ​റു​ണ്ടെ​ന്നും കേ​ന്ദ്ര മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ റാ​ത്തോ​ഡ്​ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത  ചാ​ന​ൽ സം​വി​ധാ​ന​ത്തെ കു​റി​ച്ച്​ പ​രി​ശോ​ധി​ച്ച്​  ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള  അ​ധി​കാ​രം ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ട്. അ​ന​ധി​കൃ​ത  ചാ​ന​ലു​ക​ൾ  ​​​ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ  ജി​ല്ല ക​ല​ക്​​ട​ർ​ക്കോ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്​​ഥ​നോ  ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. സ്വ​കാ​ര്യ  കേ​ബി​ൾ ​െന​റ്റ്​​വ​ർ​ക്കി​ലൂ​ടെ 50ലേ​െ​റ സൗ​ദി, പാ​ക്​  ചാ​ന​ലു​ക​ൾ  താ​ഴ്​​വ​ര​യി​ൽ  എ​ത്തു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ്​ കേ​ന്ദ്ര​ത്തി​​​െൻറ പ്ര​തി​ക​ര​ണം. 

Tags:    
News Summary - kashmir channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.