രാജിവെക്കുന്നതിെൻറ കാരണങ്ങളെക്കുറിച്ച് അദ്ദേഹം കത്തിൽ വിശദീകരിച്ചിട്ടില്ല. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണമെന്നാണ് കണ്ണൻ ഗോപിനാഥൻ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ദാദ്ര-നാഗർഹവേലിയിൽ കലക്ടറായിരുന്ന കണ്ണൻ ഗോപിനാഥൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്നത് പദവിയൊന്നും ആരെയും അറിയിക്കാതെയാണെങ്കിലും, ചെങ്ങന്നൂരിലെ ക്യാമ്പിലെത്തിയ ആലപ്പുഴ ജില്ല കലക്ടർ തിരിച്ചറിഞ്ഞതോടെയാണ് വാർത്താതാരമായത്.
2009ൽ െഎ.എ.എസ് ഒന്നാം റാങ്ക് നേടിയ കശ്മീരിയായ ഷാ ഫൈസൽ ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ഇൗ വർഷാദ്യം രാജിവെച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ അദ്ദേഹം പുതിയ സംസ്ഥാന സാഹചര്യങ്ങൾക്കിടയിൽ വീട്ടുതടങ്കലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.