ന്യൂഡൽഹി: ഝാർഖണ്ഡിൽ കുട്ടി പട്ടിണിമരണത്തിന് ഇരയായതിനെത്തുടർന്ന് നാടുകടത്തപ്പെട്ട കുടുംബം ഗ്രാമത്തിൽ തിരിെച്ചത്തി. പട്ടിണിമരണം നാടിന് അപകീര്ത്തിയുണ്ടാക്കിയെന്നാരോപിച്ച് ഒരു സംഘം ആക്രമണം നടത്തിയതോടെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുടുംബത്തിന് ഗ്രാമം വിട്ടുപോകേണ്ടിവന്നത്.
സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടർന്ന് ജില്ല ഭരണകൂടം ശനിയാഴ്ച കുടുംബത്തെ തിരിച്ചുകൊണ്ടുവരികയും ആക്രമിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ആധാർ കാർഡ് ഇല്ലാത്തതിെൻറ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ട കുടുംബത്തിലെ സന്തോഷ് കുമാരി എന്ന 11കാരി എട്ടു ദിവസം ഭക്ഷണം ലഭിക്കാതെ മരിച്ച സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു.
കുടുംബത്തിന് റേഷൻ നിഷേധിച്ചതിനാൽ സ്കൂളിൽനിന്ന് ലഭിച്ചിരുന്ന ഉച്ചഭക്ഷണം കൊണ്ടാണ് കുട്ടി വിശപ്പടക്കിയിരുന്നത്. പൂജ അവധിക്ക് സ്കൂൾ അടച്ചതോടെ എട്ടു ദിവസം പട്ടിണികിടന്ന സന്തോഷ് കുമാരി സെപ്റ്റംബർ 28നാണ് മരിച്ചത്. വിമർശനം ഉയർന്നതോടെ പ്രതിക്കൂട്ടിലായ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും റേഷൻകടയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. അതേസമയം, മലേറിയ ബാധിച്ചാണ് സന്തോഷ് കുമാരി മരിച്ചതെന്നാണ് സര്‍ക്കാർ വാദം. എന്നാൽ, മകൾ ഭക്ഷണം ആവശ്യപ്പെട്ട് ദിവസങ്ങൾ കരഞ്ഞിട്ടും ഒന്നും നൽകാനില്ലായിരുന്നുവെന്ന് മാതാവ് കോഹ്ലി ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.