'ഝാൻസി'റെയിൽവേ സ്​റ്റേഷ​ന്‍റെ പേര് 'വീരാംഗന ലക്ഷ്മിബായ്​' എന്നാക്കണമെന്ന്​ യോഗി സർക്കാർ

ന്യൂഡൽഹി: 'ഝാൻസി' റെയിൽവേ സ്​റ്റേഷ​ൻറ പേര് 'വീരാംഗന ലക്ഷ്മിബായ്​'  എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യ​പ്പെട്ട്​  കേന്ദ്രത്തിന്​ ശിപാർശ സമർപ്പിച്ച്​ യു.പി​ സർക്കാർ.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്​സഭയിൽ അറിയിച്ചതാണിക്കാര്യം. യു.പി സർക്കാറിെൻറ നിർദേശത്തെത്തുടർന്ന്​ ബന്ധപ്പെട്ട ഏജൻസികളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് എതിർപ്പില്ലാത്തപക്ഷം ഏതെങ്കിലും സ്ഥലത്തി​െൻറയോ സ്​റ്റേഷ​ന്‍റെയോ പേര് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ അനുമതി നൽകാം.

നിർദിഷ്​ട പേരിന് സമാനമായ പേരിലുള്ള പട്ടണമോ ഗ്രാമമോ തങ്ങളുടെ രേഖകളിൽ ഇല്ലെന്ന് ഈ ഏജൻസികൾ സ്ഥിരീകരിക്കണം.

Tags:    
News Summary - Jhansi Railway Station to be renamed as Veerangana Laxmibai Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.