കശ്മീരില്‍  നുഴഞ്ഞുകയറ്റം തകര്‍ത്തു;  തീവ്രവാദിയെ വധിച്ചു

ജമ്മു: ജമ്മു-കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖക്കടുത്ത് ഒരാളെ കൊലപ്പെടുത്തി  ബി.എസ്.എഫ് ജവാന്മാര്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതായി റിപ്പോര്‍ട്ട്. കേരി സെക്ടറിലെ അതിര്‍ത്തിവേലിക്കടുത്ത് കാവല്‍നിന്ന ജവാന്മാര്‍ ഏതാനും പേരെ രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പു നടന്നു. കുറച്ചു നേരത്തിനുശേഷം എതിര്‍ഭാഗത്തുനിന്ന് ശബ്ദം ഒന്നും കേട്ടില്ളെന്നും പിറ്റേന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ തീവ്രവാദിയെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം കണ്ടത്തെുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Tags:    
News Summary - Infiltration bid foiled by jawans in Kashmir, one terrorist killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.