ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ ആകാശ് വിജയവർഗീയ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ മർദിച്ച് തടയാൻ ശ്രമിച്ച ഇൻഡോറ ിലെ കൈയേറ്റങ്ങൾ അധികൃതർ പൊളിച്ചുമാറ്റി. ഗഞ്ചി കോമ്പൗണ്ടിലെ അനധികൃത കെട്ടിടങ്ങളാണ് കോർപറേഷൻ അധികൃതർ പൊ ളിച്ചു മാറ്റുന്നത്. ഇന്ന് രാവിലെയാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ ആരംഭിച്ചത്.
ജൂൺ 26ന് പ്രദേശത്തെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ എം.എൽ.എ ആകാശ് വിജയവർഗീയയും അനുയായികളും തടയുകയും എം.എൽ.എ ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തിരുന്നു. എന്നാൽ എം.എൽ.എയുടെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ എതിർത്തു.
ഗഞ്ചി കോമ്പൗണ്ടിലെ കയ്യേറ്റങ്ങൾ തടയാനെത്തിയ എം.എൽ.എയും ഉദ്യോഗസ്ഥനും തമ്മിൽ വക്കേറ്റമുണ്ടാവുകയും ഇതേതുടർന്ന് എം.എൽ.എ ബാറ്റുപയോഗിച്ച് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് എം.എൽ.എയുടെ അനുയായികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. മാധ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും മുമ്പിൽ വെച്ചായിരുന്നു മർദനം.
പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഉദ്യോസ്ഥരെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. റിമാൻഡിലായ ആകാശിന് നാലു ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.