ഡല്‍ഹി: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി ലഭിച്ചു. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. ആദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.
മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗം ദീപാവലിയെ ഉള്‍പ്പെടുത്തിയത്. കുംഭമേള, കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ, ഗുജറാത്തിലെ ഗര്‍ബ നൃത്തം, യോഗ, തുടങ്ങി 15 ആഘോഷങ്ങള്‍ നേരത്തെ സാംസ്‌കാരിക പൈതൃക പദവി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.