ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി ലഭിക്കാൻ ഇറാനുമായി ചർച്ച നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചക്ക് ശേഷമാണ് ഹുർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽ.പി.ജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്നലെ അർധരാത്രിക്ക് ശേഷമാണ് കടലിടുക്ക് കടന്നത്. ഇവ മാർച്ച് 16, 17 തീയതികളിൽ ഇന്ത്യയിൽ തീരത്ത് എത്തും. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലകളിൽനിന്നാണ് ടാങ്കറുകളിൽനിന്നാണ് എൽ.പി.ജി നിറച്ചത്. 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹുർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ട്. ഇവക്കും സുരക്ഷിതപാത ലഭിക്കുമെന്നാണ് കരുതുന്നത്.

പരിഭ്രാന്തി പരത്താനും അഭ്യുഹങ്ങൾ പ്രചരിപ്പിക്കാനും കോൺഗ്രസ് ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.     

Tags:    
News Summary - India-Iran talks: Indian tankers with 93,000 metric tons of LPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.