ശബരിമല യുവതീ പ്രവേശനം; മറുപടി നൽകാൻ ബോർഡിന് സാവകാശം

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന കേ​സി​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് മു​ന്നി​ൽ വാ​ദം സ​മ​ർ​പ്പി​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് സു​പ്രീം​കോ​ട​തി സ​മ​യം നീ​ട്ടി ന​ൽ​കി. ചീ​ഫ് ജ​സ്റ്റി​സി​ന് മു​ന്നി​ൽ വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സി​ങ്‍വി അ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള​വ​ർ​ക്ക് മാ​ർ​ച്ച് 23വ​രെ സ​മ​യം നീ​ട്ടി ന​ൽ​കു​ക​യാ​യി​രു​ന്നു.

യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​രു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ് ദ്വി​വേ​ദി​യെ മാ​റ്റി​യാ​ണ് അ​ഭി​ഷേ​ക് മ​നു സി​ങ്‍വി​യെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭി​ഭാ​ഷ​ക​നാ​യി വെ​ച്ച​ത്. ആ​ചാ​ര വി​ശ്വാ​സ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​റി​നോ കോ​ട​തി​ക്കോ അ​ധി​കാ​ര​മി​ല്ലെ​ന്നും ദീ​ർ​ഘ​നാ​ളാ​യി തു​ട​രു​ന്ന ആ​ചാ​ര​ങ്ങ​ളി​ൽ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​ക​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം അം​ഗം ആ​ർ.​ആ​ർ. വ​ർ​മ വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

Tags:    
News Summary - Sabarimala women's entry; Board given time to respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.