രാജ്യസഭ: ഒഡിഷയിൽ അഞ്ച് കോൺഗ്രസ്, ബി.ജെ.ഡി വോട്ടുകൾ ബി.ജെ.പി സ്വതന്ത്രന്

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ രാ​ജ്യ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് കോ​ൺ​ഗ്ര​സ്, ബി.​ജെ.​ഡി എം.​എ​ൽ.​എ​മാ​ർ ബി.​​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി. ബി.​ജെ.​പി സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള ദി​ലീ​പ് റാ​യ്ക്ക് അ​നു​കൂ​ല​മാ​യാ​ണ് ഇ​വ​ർ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ എം.​എ​ൽ.​എ​മാ​രാ​യ ര​മേ​ശ് ജെ​ന, ദ​ശ​ര​ഥി ഗൊ​മാം​ഗോ, സോ​ഫി​യ ഫി​ർ​ദൗ​സ് എ​ന്നി​വ​ർ പാ​ർ​ട്ടി വി​പ്പ്‍ ലം​ഘി​ച്ച് ബി.​ജെ.​പി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഒ​ഡി​ഷ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭ​ക്ത ച​ന്ദ്ര​ദാ​സ് അ​റി​യി​ച്ചു. ബി.​ജെ.​ഡി​യു​ടെ ബം​ഗി എം.​എ​ൽ.​എ ദേ​വി ര​ഞ്ജ​ൻ ത്രി​പാ​ഠി​യും ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടു​​ചെ​യ്ത​താ​യി വെ​ളി​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സു​മാ​യി കൂ​ട്ടു​കൂ​ടാ​നു​ള്ള പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ത്രി​പാ​ഠി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​റ്റൊ​രു പാ​ർ​ട്ടി എം.​എ​ൽ.​എ​യാ​യ സൗ​വി​ക് ബി​സ്വാ​ളി​ന്റെ ഭാ​ര്യ ഡോ. ​അ​ന​ന്യ പ്രി​യ​ദ​ർ​ശി​നി​യാ​ണ് ത​ന്റെ ഭ​ർ​ത്താ​വ് പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി വോ​ട്ടു ​രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

Tags:    
News Summary - Rajya Sabha: Five Congress, BJD votes in Odisha, BJP Independent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.