വന്ദേമാതരം നിർബന്ധമാക്കൽ നാഗാലാൻഡിൽ വൻ പ്രതിഷേധം

കൊ​ഹി​മ: ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ന്ദേ​മാ​ത​രം ആ​ല​പി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള കേ​ന്ദ്ര ഉ​ത്ത​ര​വി​നെ​തി​രെ നാ​ഗാ സ്റ്റു​ഡ​ന്റ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ൻ.​എ​സ്.​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും പൗ​ര​ന്മാ​രും തി​ങ്ക​ളാ​ഴ്ച കൊ​ഹി​മ​യി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. ‘ഉ​ത്ത​ര​വ് മ​തേ​ത​ര​ത്വ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം’, ‘നാ​ഗാ അ​വ​കാ​ശ​ങ്ങ​ളി​ൽ ഒ​ത്തു​തീ​ർ​പ്പി​ല്ല’, ‘അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക’ തു​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ഹി​മ ന​ഗ​ര​ത്തി​ൽ​നി​ന്ന് ലോ​ക്ഭ​വ​ൻ വ​രെ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ നാ​ഗാ​ലാ​ൻ​ഡ് ഗ​വ​ർ​ണ​ർ മു​ഖേ​ന രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. വ​ന്ദേ​മാ​ത​ര​ത്തി​ന്റെ പു​തി​യ പ​തി​പ്പി​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്റെ ആ​രാ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ത് നാ​ഗാ ജ​ന​ത​യു​ടെ മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ വി​ശ്വാ​സ​വു​മാ​യി ഒ​ത്തു​പോ​കി​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ഗാ ജ​ന​ത​യു​ടെ സ്വ​ത്വ​വും വി​ശ്വാ​സ​ങ്ങ​ളും ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ വെ​ല്ലു​വി​ളി​ക്കാ​നാ​കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഈ ​റാ​ലി​യെ​ന്ന് എ​ൻ.​എ​സ്.​എ​ഫ് പ്ര​സി​ഡ​ന്റ് എം​തെ​യ്സൂ​ദി​ങ് ഹെ​റാ​ങ് പ​റ​ഞ്ഞു. നാ​ഗാ പീ​പി​ൾ​സ് മൂ​വ്മെ​ന്റ് ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ്, നാ​ഗാ​ലാ​ൻ​ഡ് ജോ​യ​ന്റ് ക്രി​സ്ത്യ​ൻ ഫോ​റം, നാ​ഗാ​ലാ​ൻ​ഡ് ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ച​ർ​ച്ച​സ്, ക​ത്തോ​ലി​ക്ക അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഗാ​ലാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

Tags:    
News Summary - Massive protest in Nagaland against making Vande Mataram mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.