വാഗമൺ സിമി ക്യാമ്പ്​: ‘തൗഖീർ’ ഡൽഹി പൊലീസ്​ പിടിയിൽ

ന്യൂഡൽഹി: 2008ലെ ഗുജറാത്ത്​ സ്‌ഫോടനമടക്കം നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ മഹാരാഷ്​ട്ര സ്വദേശി അബ്​ദുൽ സുബ്ഹാന്‍ ഖുറേഷി എന്ന തൗഖീറിനെ അറസ്​റ്റു ചെയ്​തതായി ഡൽഹി പൊലീസ്. ​േ​ദശീയ അന്വേഷണ ഏജൻസി (എൻ.​െഎ.എ)യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ പ്രധാനിയായ ഇയാളെ ശനിയാഴ്​ച രാത്രി ഡൽഹിയിലെ ഘാസിപ്പുരിൽവെച്ച്​ ഏറ്റുമുട്ടലിലൂടെയാണ്​ പിടികൂടിയ​തെന്ന്​ ​പൊലീസ്​ പറഞ്ഞു.
 
വാഗമൺ സിമി കേസുമായി ബന്ധപ്പെട്ട്​ എൻ.​െഎ.എ​യുടെ പ്രതിപ്പട്ടികയിലുണ്ട് തൗഖീർ. പിടിയിലാകുമ്പോള്‍ തോക്കും ഏതാനും രേഖകളും കൈവശം ഉണ്ടായിരുന്നുവെന്നും വ്യാജവിലാസങ്ങള്‍ ഉപയോഗിച്ച് നേപ്പാളിലും സൗദി അറേബ്യയിലും വര്‍ഷങ്ങളോളം താമസിച്ചിട്ടുള്ള തൗഖീർ തിരികെ ഇന്ത്യയിലേക്ക് വന്ന് നിരോധിത സംഘടനയായ സിമിയിൽ സജീവമായിരിക്കുകയായിരുന്നുവെന്നും ഡൽഹി സ്‌പെഷല്‍ സെല്‍ ഡി.സി.പി പ്രമോദ് ഖുശ്വാര പറഞ്ഞു. 

ഇയാളെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ എൻ.​െഎ.​െഎ നാല്​ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2014ലെ ബംഗളൂരു സ്‌ഫോടനം, 2010ല്‍ ഡല്‍ഹിയില്‍ നടന്ന സഫോടന പരമ്പര, 2006ല്‍ മുംബൈ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനം എന്നിവയിൽ ഇയാൾക്ക്​ പ​ങ്കുണ്ടെന്നും പൊലീസ്​ പറഞ്ഞു. 

വാഗമൺ കേസ്​: പ്രതിയെ കൊച്ചിയിലെത്തിക്കും

കൊച്ചി: ഡൽഹിയിൽ പിടിയിലായ വാഗമൺ സിമി ക്യാമ്പ്​ കേസിലെ പ്രത​ിയെ കൊച്ചിയിലെത്തിക്കും. കേസിലെ 37ാം പ്രതി തൗഖീർ, സാക്കിർ, സാബ്​, കാസിം എന്നീ പേരുകളിൽ അറിയപ്പെടുന്ന  മുംബൈ സ്വദേശി അബുൽ സുബ്​ഹാൻ ഖുറൈശിയെയാണ്​ ഡൽഹി പൊലീസ്​ തിങ്കളാഴ്​ച രഹസ്യ വിവരത്തെത്തുടർന്ന്​ അറസ്​റ്റ്​ ചെയ്​തത്​. ഡൽഹി പൊലീസ്​ 14 ദിവസത്തേക്ക്​ കസ്​റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇതിന്​ ശേഷമാവും ​െകാച്ചിയിലേക്ക്​ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുകയെന്ന്​ വാഗമൺ കേസിലെ അന്വേഷണ ഉദ്യോഗസ്​ഥനായ എ.എസ്​.പി രാധാകൃഷ്​ണ പിള്ള ‘മാധ്യമ’ത്തോട്​ പറഞ്ഞു.

അഹമ്മദാബാദ്​ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത 19 കേസുകളിൽ പ്രതിയായ ഖുറൈശിക്കെതിരെ ഡൽഹിയിലടക്കം വേറെയും കേസുകളുണ്ടെന്നാണ്​ എൻ.​െഎ.എ അധികൃതർ നൽകുന്ന വിവരം​. കൊച്ചിയിലെ എൻ.​െഎ.എ കോടതിയിൽനിന്ന്​ പ്രതിയെ ഹാജരാക്കാൻ നിർദേശിച്ച്​ പ്രൊഡക്​ഷൻ വാറൻറ്​​ വാങ്ങിയശേഷം ​ഡൽഹിയിലേക്ക്​ പുറപ്പെടുമെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥൻ പറഞ്ഞു. 

2007 ഡിസംബർ 10 മുതൽ 12 വരെ കോട്ടയം വാഗമണ്ണിലെ തങ്ങൾപാറയിൽ സിമി പ്രവർത്തകർ രഹസ്യ യോഗം ചേർന്ന്​ ആയുധ പരിശീലനം നടത്തിയെന്നാണ്​ കേസ്​. വാഗമണ്ണിലെ ക്യാമ്പിൽ മറ്റ്​ 38 പ്രതികൾക്കൊപ്പം പ​െങ്കടുത്ത ഖുറൈശിയാണ്​ ഇതിനുവേണ്ട പണം സ്വ​രൂപിച്ചതെന്നും ഇൗ സമയം നിരോധിത സംഘടനയായ സിമിയുടെ ട്രഷററായിരുന്നു പ്രതിയെന്നും എൻ.​െഎ.എ ആരോപിക്കുന്നുണ്ട്​. 

കേസിലെ 35 പ്രതികൾക്കെതിരായ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ്​ പ്രതിയുടെ അറസ്​റ്റ്​. കേസിലെ 33ാം പ്രതിയായ വാസിക്​ ബില്ല മാത്രമാണ്​ ഇനി പിടിയിലാവാനുള്ളത്​. ബില്ലക്കെതിരെ മതിയായ തെളിവ്​ ശേഖരിക്കാൻ കഴിയാത്തതിനാൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇപ്പോൾ അറസ്​റ്റിലായ ഖുറൈശിക്കെതിരെ 2013 ൽ എൻ.​െഎ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. 


 

Tags:    
News Summary - Indian Mujahideen Terrorist, Accused In 2008 Gujarat Blasts, Arrested-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.