ചെന്നൈ: കഴിഞ്ഞ അഞ്ച് വർഷമായി ചൈനയിൽ മെഡിസിൻ പഠിക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള 22കാരനായ ഇന്ത്യൻ വിദ്യാർഥി അസുഖം ബാധിച്ച് മരിച്ചു. സാമ്പത്തികമായി ദുർബലമായ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ വിദ്യാർഥിയായ അബ്ദുൽ ഷെയ്ഖ് ആണ് മരിച്ചത്. ചൈനയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു അബ്ദുൽ ഷെയ്ഖ്. അടുത്തിടെ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഡിസംബർ 11ന് ചൈനയിലേക്ക് മടങ്ങിയിരുന്നു. വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാർ മെഡിക്കൽ സർവകലാശാലയിൽ ഷെയ്ഖ് പരിശീലനം നടത്തിവരികയായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് തീവ്രപരിഹരണ വിഭാഗത്തിൽ പ്രവേശിച്ച അബ്ദുൽ പിന്നീട് മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും സംസ്ഥാന സർക്കാറിനും അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.