ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി ചൈനയിൽ മരിച്ചു; മൃതദേഹം കൊണ്ടുവരാൻ സഹായം തേടി കുടുംബം

ഹൈദരാബാദ്: ചൈനയിൽ അവസാന വർഷ എം.ബി.ബി.എസിന് വിദ്യാർഥിയായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. രോഗം മൂലമാണ് 22 കാരനായ അബ്ദുൽ ശൈഖിന്റെ മരണം. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള ഇദ്ദേഹത്തിന്റെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കയാണ്.

കോഴ്സിന്റെ ഭാഗമായി ചൈനയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു അബ്ദുൽ ശൈഖ്. അടുത്തിടെ ഇന്ത്യയി​ൽ വന്ന ശേഷം ഡിസംബർ 11 ന് വീണ്ടും ചൈനയിലേക്ക് മടങ്ങിയിരുന്നു.

എട്ടു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ക്വിക്വിഹാർ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്ന് രോഗബാധിതനായ ഇദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരണപ്പെടുകയായിരുന്നു. വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തമിഴ്നാട് സർക്കാരിന്റെ സഹായവും കുടുംബം തേടിയിട്ടുണ്ട്.


Tags:    
News Summary - Indian medical student, 22, dies in china; family seeks help to bring body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.